
പാലോട്: നന്ദിയോട് ആലംപാറ തിരുവോണം ഹൗസിൽ സുനിൽ കുമാറിന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ആക്ടിവ സ്കൂട്ടറുകൾ കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഒരു വാഹനം സുനിൽ കുമാറിന്റെ ഉടമസ്ഥതയിലും ഒരു വാഹനം സമീപവാസിയായ ബബിതയുടെ ഉടമസ്ഥതയിലും ഉള്ളതാണ്. സുനിൽകുമാറിന്റെ വീടിന് സമീപം താമസിക്കുന്ന അനുജൻ ഷിബുവാണ് വാഹനങ്ങൾ കത്തുന്നത് കണ്ടത്. വാഹനം പാർക്ക് ചെയ്തിരുന്നതിന് സമീപം വച്ചിരുന്ന സൈക്കിളും കത്തിയിട്ടുണ്ട്. വാഹനങ്ങൾക്ക് എങ്ങനെയാണ് തീ പിടിച്ചതെന്ന് അറിവായിട്ടില്ല. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പാലോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.