aa

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേര് മാറ്റി. കഭി ഈദ് കഭി ദിവാലി എന്ന് പേരിട്ട ചിത്രം മതവാദികൾ വിവാദമാക്കിയേക്കുമെന്ന് ഭയന്ന് ഭായ്‌ജാനെന്ന് മാറ്റിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

അജിത്ത് നായകനായ വീരം എന്ന തമിഴ് ചിത്രത്തിന്റെ ഈ ബോളിവുഡ് റീമേക്കൊരുക്കുന്നത് സംവിധായകൻ ഫർഹദ് സാംജിയാണ്.

തെലുങ്കിലെ പുതിയ താരറാണി പൂജാ ഹെഗ്‌‌ഡേയാണ് സൽമാന്റെ നായികയാകുന്നത്. തെലുങ്കിൽ പ്രഭാസിനൊപ്പം രാധേശ്യാം, ചിരഞ്ജീവിക്കും മകൻ രാം ചരൺ തേജയ്ക്കുമൊപ്പം ആചാര്യ, അഖിൽ അക്കിനേനിയോടൊപ്പം മോസ്റ്റ് എലിജിബിൾ ബാച്ച്‌ലർ എന്നീ ചിത്രങ്ങളിലഭിനയിച്ച് കൊണ്ടിരിക്കുന്ന പൂജാ ഹെഗ്‌ഡേ ബോളിവുഡിൽ രൺവീർ സിംഗിന്റെ നായികയായി സർക്കസ് എന്ന ചിത്രവും പൂജ പൂർത്തിയാക്കിക്കഴിഞ്ഞു.