വക്കം: വനം കൊള്ളയിൽ പ്രതിഷേധിച്ചു ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ ധർണ വക്കം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു. മാർക്കറ്റ് ജംഗ്ഷനിൽ നടന്ന ധർണ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വക്കം ജി. അജിത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സജി ശശിധരൻ, വൈസ് പ്രസിഡന്റ് ജയകുമാർ, ജനറൽ സെക്രട്ടറി തങ്കരാജ്, മഹിളാമോർച്ച സെക്രട്ടറി സരിത, പരിവാർ നേതാക്കളായ വക്കം ബിജു, അനു ഉദയ്, ആര്യൻ, സനീഷ്, വാർഡ് മെമ്പർമാരായ ശാന്തമ്മ, നിഷാ മോനി എന്നിവർ പങ്കെടുത്തു.