vasudevan

മുടപുരം: 1961 മുതൽ 1983 വരെ കിഴുവിലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന എസ്. വാസുദേവന്റെ നിര്യാണത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു വാസുദേവൻ. ജനങ്ങളുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്ന ജനകീയനായിരുന്നു അദ്ദേഹം. ലാളിത്യവും വിനയവും മുഖമുദ്ര ആയിരുന്ന അദ്ദേഹം മരണം വരെ 'പ്രസിഡന്റ്'എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പഞ്ചായത്തിൽ ഇന്ന് കാണുന്ന പല സ്ഥാപനങ്ങൾക്കും തുടക്കം കുറിച്ചത് അദ്ദേഹത്തിന്റെ ഭരണസമയത്താണ്. കിഴുവിലം ആയുർവേദ ആശുപത്രിക്ക് സ്ഥലം വാങ്ങുന്നതിനും പഞ്ചായത്തിൽ കാണുന്ന ഒട്ടേറെ റോഡുകൾ നിർമ്മിച്ചതും അദ്ദേഹത്തിന്റെ ശ്രമഫലമാണ്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മനോന്മണിയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുശോചന യോഗത്തിൽ വൈസ് പ്രസിഡന്റ് ആർ. ശ്രീകണ്ഠൻ നായർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി. പവനചന്ദ്രൻ, അനന്തകൃഷ്ണൻ നായർ, സുലഭ, വിനിത, അനീഷ് ജി.ജി, ജി. ഗോപകുമാർ എന്നിവർ സംസാരിച്ചു.