തിരുവനന്തപുരം: കാവുകൾ സംരക്ഷിച്ച് പരിപാലിക്കുന്നതിന് വനംവകുപ്പ് നൽകി വരുന്ന ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്കാണ് ധനസഹായം. ജില്ലയിലെ താത്പര്യമുള്ള കാവുടമസ്ഥർ കാവിന്റെ വിസ്‌തൃതി, ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ജൂലായ് 31നകം പി.ടി.പി നഗറിലെ ഫോറസ്റ്റ് കോംപ്ലക്സിലുള്ള സാമൂഹ്യ വനവത്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർക്ക് അപേക്ഷ സമർപ്പിക്കണം. മുമ്പ് സഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.