biju-nirvahikunnu

കല്ലമ്പലം: കോടിക്കണക്കിന് രൂപയുടെ വനംകൊള്ള നടന്നിട്ടും സർക്കാർ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി നാവായിക്കുളം പഞ്ചായത്ത് സമിതി പഞ്ചായത്തിലെ 10 കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു. നാവായിക്കുളം വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, പന്തുവിള, നാവായിക്കുളം, മാവിൻ മൂട്, താഴെ വെട്ടിയാറ, ഇരുപത്തിയെട്ടാംമൈൽ, പൈവേലിക്കോണം, കിഴക്കനേല എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധ പരിപാടിക്ക് ബി.ജെ.പി നേതാക്കളായ സജി.പി.മുല്ലനല്ലൂർ, പൈവേലിക്കോണം ബിജു, നാവായിക്കുളം അശോകൻ, അനന്ത വിഷ്ണു, കുമാർ, അരുൺകുമാർ, ജിഷ്ണു, സുദേവൻ, അനിൽകുമാർ, സന്തോഷ്, വിജയൻ പിള്ള, മനു വലിയകാവ് തുടങ്ങിയവർ നേതൃത്വം നൽകി.

കല്ലമ്പലം: വനം കൊള്ള അഴിമതിയ്ക്കെതിരെ ബി.ജെ.പി കരവാരം മേഖലാ കമ്മിറ്റി വിവിധ സ്ഥലങ്ങളിൽ കൊവിഡ് പ്രോട്ടോക്കാൾ മാനിച്ച് പ്രതിഷേധ ധർണ നടത്തി. കരവാരം വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന ധർണ രാജേഷ് കാഞ്ഞിലിൽ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മേഖലാ വൈസ് പ്രസിഡന്റ്‌ ഗോപാലകൃഷ്ണൻ, യുവമോർച്ച ബൂത്ത്‌ പ്രസിഡന്റ്‌ ജുബിറ്റ്, ബിജു, വത്സല എന്നിവർ പങ്കെടുത്തു. കല്ലമ്പലം ജംഗ്ഷനിൽ നടന്ന പ്രതിഷേധ ധർണ ഉല്ലാസ് കുമാർ ഉദ്ഘാടനം ചെയ്തു. രാജീവ്, അനിൽ തുടങ്ങിയവർ പങ്കെടുത്തു.