ksrt

നെയ്യാറ്റിൻകര: കൊവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം ബുദ്ധിമുട്ടനുഭവിക്കുന്ന സഹപ്രവർത്തകർക്ക് ട്രേഡ് യൂണിയന്റെ കൈത്താങ്ങായി കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ നെയ്യാറ്റിൻകര യൂണിറ്റ്. നെയ്യാറ്റിൻകര ഡിപ്പോയിലെ ജീവനക്കാരെ യൂണിയൻ ഭേദമെന്യേ സഹായിക്കുകയാണ് 'നെയ്യാറിൻ സ്നേഹസ്പർശം' പദ്ധതിയുടെ ലക്ഷ്യം. ജീവനക്കാരുടെ വീടുകളിലെത്തി സാമ്പത്തിക സഹായവും ഭക്ഷ്യധാന്യക്കിറ്റും നൽകുന്ന പദ്ധതി ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ വി.ആർ. സലൂജ ഉദ്ഘാടനം ചെയ്തു. വിവിധ അസുഖങ്ങൾ ബാധിച്ച് ദീർഘകാല അവധിയിലുള്ള ജീവനക്കാർക്കും കൊവിഡാനന്തര ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും സഹായം ലഭ്യമാക്കും. ഓൺലൈൻ പഠനത്തിന്റെ ഭാഗമായി മാനസിക സമ്മർദ്ദം പേറുന്ന ജീവനക്കാരുടെ മക്കൾക്കും ടെലി കൗൺസിലിംഗും ക്രമീകരിച്ചിട്ടുണ്ട്. സർവ്വീസുകൾ പുനരാരംഭിക്കുന്ന മുറക്ക് ജീവനക്കാർക്ക് ആവശ്യമായ പ്രതിരോധ സാമഗ്രികൾ ലഭ്യമാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. അസോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സുശീലൻ മണവാരി, വി.അശ്വതി, എസ്. സുജ, എൻ.കെ. രഞ്ജിത്ത്, ജി. ജിജോ, എസ്.എസ്. സാബു, എൻ.എസ്. വിനോദ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഫോട്ടോ.....സ്നേഹസ്പർശം പദ്ധതി ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ്ഗ് കമ്മിറ്റി ചെയർപെഴ്സൺ വി.ആർ. സലൂജ ഉദ്ഘാടനം ചെയ്യുന്നു.