നെയ്യാറ്റിൻകര: തമിഴ്നാട്ടിൽ നിന്ന് സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 10. 44 ലിറ്റർ വിദേശമദ്യം നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടി. എക്സൈസ് സംഘത്തെക്കണ്ട് വാഹനം ഉപേക്ഷിച്ച് ഓടിപ്പോയ അരുവിക്കര മൈലം ലക്ഷം വീട്ടിൽ നിസയെ (38) പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. പെരുങ്കടവിള ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയിലാണ് 180 എം.എല്ലിന്റെ 58 കുപ്പികളിലായി വിദേശമദ്യം പിടികൂടിയത്. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻക്സ്പെക്ടർ പി.എൽ. ഷിബുവിന്റെ നിർദ്ദേശാനുസരണം പെരുങ്കടവിള ചെക്ക്പോസ്റ്റിലെ എക്‌സൈസ് ഇൻസ്പെക്ടർ ടി. രാജുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ബിജുലാൽ, സിവിൽ എക്സൈസ് ഓഫീസർ രാജീവ് എന്നിവർ പങ്കെടുത്തു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് അറിയിച്ചു.
പരിശോധനയ്ക്കിടെ പിടികൂടിയ മദ്യം