മോഹൻലാൽ നായകനായി എത്തുന്ന ആറാട്ട് ഒക്ടോബർ 14ന് തിയേറ്ററിൽ എത്തും. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ആറാട്ടിൽ മോഹൻലാൽ എത്തുന്നത്. ബി. ഉണ്ണിക്കൃഷ്നാണ് ആറാട്ട് സംവിധാനം ചെയ്യുന്നത്.
കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ മികച്ച ആക്ഷൻ രംഗങ്ങളുമുണ്ട്. ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സായ്‌കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, നന്ദു, ബിജുപപ്പു, സ്വാസിക, മാളവിക, രചന നാരായണൻ കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കാമറ വിജയ് ഉലക നാഥ്. എഡിറ്റ് സമീർ മുഹമ്മദ്, സംഗീതം രാഹുൽ രാജ്, കലാസംവിധാനം ജോസഫ് നെല്ലിക്കൽ.അതേസമയം മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഒാണത്തിന് തിയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷ,