തിരുവനന്തപുരം:ടി.വി - സിനിമ നടനും അവതാരകനുമായ എൻ.കെ. കിഷോർ സി.പി.ഐയിൽ ചേർന്നു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനിൽ നിന്ന് എൻ.കെ. കിഷോർ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പൂവച്ചൽ ഷാഹുൽ, മിൽമ തിരുവനന്തപുരം മേഖല അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എൻ. ഭാസുരാംഗൻ, എ.ഐ.വൈ.എഫ് നേതാവ് പി.കെ. സാം, സുധീർഖാൻ, എം.എസ്. റഷീദ്, ഉഴമലയ്ക്കൽ സുനിൽകുമാർ എന്നിവർ പങ്കെടുത്തു.