നെയ്യാറ്റിൻകര: വനം കൊള്ളയ്ക്കെതിരെ ബി.ജെ.പി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിന് സമീപം നടന്ന ധർണയിൽ മണ്ഡലം പ്രസിഡന്റ് ആർ. രാജേഷ് നേതൃത്വം നൽകി. മണലൂർ ശിവപ്രസാദ്, ശ്രീലാൽ, മനോജ് തുടങ്ങിയവർ പങ്കെടുത്തു. നെയ്യാറ്റിൻകരയിൽ ആശുപത്രി ജംഗ്ഷനിൽ നഗരസഭാ വാർഡ് കൗൺസിലർ കൂട്ടപ്പന മഹേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് പ്രമോദ്, മണികണ്ഠൻ അനിൽകുമാർ എന്നിവർ പങ്കെടുത്തു.

പ്ലാവിളയിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ ബി.ജെ.പി സംസ്ഥാന സമതി അംഗം ഡോ. അതിയന്നൂർ ശ്രീകുമാർ, അവണാകുഴി സനൽ എന്നിവർ പങ്കെടുത്തു. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നടന്ന പ്രതിഷേധം കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി മഞ്ചത്തല സുരേഷ് ഉദ്ഘാടനം ചെയ്‌തു.