photo

നെടുമങ്ങാട്‌: മുട്ടിൽ മരംകൊള്ളയ്ക്കെതിരായ ബി.ജെ.പി പ്രതിഷേധത്തിന്റെ ഭാഗമായി കരുപ്പൂര് വില്ലേജ് ഓഫീസ് നടയിൽ ധർണ നടത്തി. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശ്രീകല ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശാലിനി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് സുമയ്യാ മനോജ് , ചിത്ര സുന്ദരേശൻ, ഏരിയാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. നെടുമങ്ങാട് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കച്ചേരി നടയിൽ നില്പ് സമരം നടത്തി. സംസ്ഥാന കൗൺസിൽ അംഗം നൂറനാട് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു ജില്ലാ കമ്മറ്റി അംഗം ബി.എസ്. ബൈജു, മണ്ഡലം സെക്രട്ടറി അജികുമാർ, ഏരിയാ വൈസ് പ്രസിഡന്റുമാരായ രാധാകൃഷ്ണൻ, മനിസ മോഹനൻ നായർ എന്നിവർ സംസാരിച്ചു.