തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഗ്രോ ഇൻക്യുബേഷൻ ഫോർ സസ്‌റ്റൈനബിൾ എന്റർപ്രണർഷിപ്പ് പരിപാടിയുടെ ആദ്യഘട്ടമായ ഇൻസ്പിരേഷൻ ട്രെയിനിംഗിന്റെ ജില്ലയിലെ പരിപാടി നാളെ രാവിലെ 10.30 മുതൽ 12.30 വരെ നടക്കും. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് പരിശീലനം. കാർഷിക ഭക്ഷ്യ സംസ്‌കരണ മൂല്യവർദ്ധിത ഉത്പന്ന മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകരോ സംരംഭകരാകാൻ താത്പര്യമുള്ളവർക്കോ പങ്കെടുക്കാം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 7403180193, 9605542061 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ജില്ലാ വ്യവസായ കേന്ദ്രത്തിലും വിവരങ്ങൾ ലഭിക്കും. ഭക്ഷ്യ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി കാർഷിക ഭക്ഷ്യസംസ്‌കരണ മൂല്യവർദ്ധിത ഉത്പന്നങ്ങളിലെ സംരംഭകത്വങ്ങൾ പ്രോത്സാഹിപ്പിക്കുക, മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അഗ്രോ ഇൻക്യുബേഷൻ ഫോർ സസ്‌റ്റൈനബിൾ എന്റർപ്രണർഷിപ്പ് പരിപാടി സംഘടിപ്പിക്കുന്നത്.