നെയ്യാറ്റിൻകര: ഈ വർഷത്തെ വായനാ ദിനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ആരോഗ്യവായനമത്സരം സംഘടിപ്പിക്കുന്നു. നെയ്യാറ്റിൻകര നഗരസഭ പ്രദേശത്തെ എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലെ കുട്ടികൾക്ക് പങ്കെടുക്കാം. മലയാളത്തിലെ ഏതു പുസ്തകവും വായനക്കാർക്കായി തിരഞ്ഞെടുക്കാം. പുസ്തകം നന്നായി വായിക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും മത്സരാർത്ഥിയെക്കുറിച്ചുളള ഒരു ലഘുലേഖയും

josefranklinnta@gmail.com, secretarynytamc@gmail.comഎന്നീ ഇമെയിലുകളിലേയ്‌ക്കോ 9447471242 എന്ന വാട്സ്ആപ്പ് നമ്പറിലേയ്‌ക്കോ 19ന് മുമ്പ് അയക്കണം. നല്ല വായന നല്ല ആരോഗ്യം എന്ന സന്ദേശം മുൻനിറുത്തിയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ അറിയിച്ചു.