കാട്ടാക്കട: സി.പി.ഐ കള്ളിക്കാട് ആരംഭിച്ച 'സ്നേഹചന്ത' വൻ ഹിറ്റ്. അംഗപരിമിതനായ പേഴുംമുട് റഹിം നിർമ്മിച്ച കുടകൾ ജില്ലാ പഞ്ചായത്ത് അംഗം രാധിക ടീച്ചറുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് സ്നേഹചന്ത- കുടചലഞ്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ചലഞ്ചിന്റെ ഭാഗമായി റഹിമിൽ നിന്ന് വാങ്ങിയ കുടകൾ വിൽക്കുകയും തുക റഹിമിന് കൈമാറുകയും ചെയ്തു. സി.പി.ഐ കള്ളിക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം രാധിക, എസ്.രജേന്ദ്രൻ, എസ്.ഷൈജു, ആർ.മഹേഷ്, എൽ.സാനുമതി, എം.അഭിജിത്ത് എന്നിവർ സംസാരിച്ചു. സ്നേഹച്ചന്തയുടെ പ്രവർത്തനത്തിന് മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച ആശാ വർക്കർമാരെയും ആരോഗ്യപ്രവർത്തകരെയും ഗോപൻ കളളിക്കാട് ഉപഹാരം നൽകി ആദരിച്ചു. മുൻ മന്ത്രി ജെ. ചിത്തരഞ്ജന്റെ ഓർമ്മ പുതുക്കി നെയ്യാർഡാം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ.അജോഷ് തമ്പിയെ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. കളളിക്കാട് ചന്ദ്രൻ ആദരിച്ചു.