നെടുമങ്ങാട്: മഹാത്മ അയ്യങ്കാളിയുടെ 80ാമത് ചരമവാർഷിക വെബിനാർ കേരള കോൺഗ്രസ് ( എം )​ സംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 5ന് നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സംസ്‌കാര വേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിക്കും. എം.ജി സർവകലാശാല പൊളിറ്റിക്‌സ് വിഭാഗം മുൻ പാസ് ബോർഡ്‌ ചെയർമാൻ ഡോ. മോഹൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തും. സംസ്‌കാര വേദി സംസ്ഥാന സെക്രട്ടറി അഡ്വ. മനോജ് മാത്യു, ജില്ലാ പ്രസിഡന്റ് ഡോ. ജോയ് ഉഴമലയ്‌ക്കൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ.എ.കെ. അപ്പുകുട്ടൻ, ഡോ. മുരളീധരൻ നായർ, ഡോ. ജിജി പോൾ, നെടുമങ്ങാട് പെരുമാൾ, മനോജ്‌ എബ്രഹാം, പ്രൊഫ. മിനി മാത്യു എന്നിവർ പങ്കെടുക്കും.