തിരുവനന്തപുരം: ഇന്ധനവില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കേരള പ്രവാസിസംഘം തിരുവനന്തപുരം ട്രഷറിക്ക് മുന്നിൽ നിന്ന് പ്രതീകാത്മകമായി ട്രോളിബാഗും വലിച്ചുകൊണ്ട് ഏജീസ് ഒാഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. പ്രവാസിസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും നോർക്ക വെൽഫെയർ ഡയറക്ടർ ബോർഡ് അംഗവുമായ സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ. പ്രതാപ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ടി. രാജീവ് തുടങ്ങിയവർ സംസാരിച്ചു. പ്രവാസി സംഘം വഞ്ചിയൂർ ഏരിയാസെക്രട്ടറി നസീം, ഏരിയാ പ്രസിഡന്റ് ഹ്യൂബർട്ട്. എസ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.