നെടുമങ്ങാട്: ആനാട്ട് ഓണപച്ചക്കറി കൃഷിക്ക് ആവേശകരമായ തുടക്കം. മന്നൂർക്കോണം കുന്നത്തുമല ദീപാലയത്തിൽ എസ്. സതീശന്റെ ഉടമസ്ഥതയിലുള്ള നാലര ഏക്കർ തരിശുഭൂമിയിൽ എസ്. ജോയിയും, എൻ. സെബാസ്റ്റ്യനും നടത്തുുന്ന പാട്ടക്കൃഷിയിൽ ഏഴിനം പച്ചക്കറികൾ കൃഷി ചെയ്യുന്നതിന്റെ നടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ നിർവഹിച്ചു. വികസന കാര്യസ്ഥിരം സമിതി ചെയർമാൻ റീന, ബ്ലോക്ക് മെമ്പർ ശ്രീകുമാർ, കൃഷി ഓഫീസർ എസ്. ജയകുമാർ, കൃഷി അസിസ്റ്റന്റുമാരായ എസ്.എസ്. രാജി, എസ്. സിമി, പ്രകൃതിക്കൃഷി കോ - ഓർഡിനേറ്റർ ശക്തിപുരം ഷിബു തുടങ്ങിയവർ പങ്കെടുത്തു.