തിരുവനന്തപുരം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11 ന് വൈജ്ഞാനിക സമ്പദ് വ്യവസ്ഥയെപ്പറ്റി ഓൺലൈൻ സെമിനാർ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും. ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ, എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി എം.എ. അജിത്കുമാർ, എന്നിവർ സംസാരിക്കും. ഡോ.തോമസ് ഐസക്ക്, കെ.ജി.ഒ.എ സംസ്ഥാന പ്രസിഡണ്ട് ഡോ. എം.എ. നാസർ തുടങ്ങിയവർ സംസാരിക്കും. സമാപന സമ്മേളനത്തിൽ കൃഷി മന്ത്രിമാരായ. പി. പ്രസാദ്, സജി ചെറിയാൻ, ജെ. ചിഞ്ചുറാണി, ഡോ.ആർ. ബിന്ദു. എന്നിവർ പങ്കെടുക്കും.