നെടുമങ്ങാട്: അഖിലേന്ത്യാ കിസാൻസഭ ജില്ലാ കമ്മിറ്റിയംഗവും റിട്ട: വെറ്ററിനറി ഡോക്ടറുമായ എസ്. യോഹന്നാനും ഭാര്യ കെ.പി. ലീലയും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയ 30,000 രൂപയുടെ ഡ്രാഫ്റ്റ് കിസാൻസഭ അരുവിക്കര ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ ജി. സ്റ്റീഫൻ എം.എൽ.എ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, അഖിലേന്ത്യാ കിസാൻ സഭ അരുവിക്കര മണ്ഡലം കമ്മറ്റി സെക്രട്ടറിയും ബ്ലോക്ക് ഡിവിഷൻ മെമ്പറുമായ വി.വിജയൻ നായർ, ബ്ലോക്ക് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ വി.ആർ. ഹരിലാൽ, സി.പി.ഐ ലോക്കൽ കമ്മറ്റി സെക്രട്ടറി അഡ്വ.എസ്.എ. റഹിം തുടങ്ങിയവർ പങ്കെടുത്തു.