തിരുവനന്തപുരം: കേരളസർവകലാശാല കേരളപഠനവിഭാഗം സംഘടിപ്പിക്കുന്ന പ്രതിവാര വെബ് പ്രഭാഷണ പരമ്പര വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻപിള്ള ഉദ്ഘാടനം ചെയ്‌തു. ജിയോളജി വിഭാഗം അദ്ധ്യാപകൻ ഡോ. ഷാജി ഇ, 'കേരളത്തിലെ ജല സ്രോതസുകൾ: അറിവും അറിയേണ്ടതും' എന്ന വിഷയത്തിൽ ആദ്യപ്രഭാഷണം നടത്തി. സമകാലിക ജലപ്രതിസന്ധി തരണം ചെയ്യാനുള്ള മാർഗങ്ങൾ അദ്ദേഹം വിശദീകരിച്ചു. കേരള പഠനവിഭാഗം അദ്ധ്യക്ഷൻ ഡോ. സി.ആർ. പ്രസാദ്, ഡോ. നൗഷാദ് എന്നിവർ സംസാരിച്ചു.