തിരുവനന്തപുരം: എസ്.എ.ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ ഇലക്ട്രോ ഫിസിയോളജിസ്റ്റ് തസ്തികയുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: ബി. എസ് സി (ന്യൂറോ ടെക്‌നോളജി/ ന്യൂറോ ഇലക്ട്രോ ഫിസിയോളജി), അദ്ധ്യാപനം നിലവിലുള്ള ആശുപത്രിയിൽ (ടീച്ചിംഗ് ഹോസ്പിറ്റൽ) രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. പ്രവൃത്തിപരിചയം ഇല്ലാത്തവർ പീഡിയാട്രിക് ന്യൂറോളജിയിൽ രണ്ടുവർഷത്തെ ന്യൂറോ ടെക്‌നോളജി ഡിപ്ലോമ കൂടി നേടിയവരായിരിക്കണം. താത്പര്യമുള്ളവർ യോഗ്യത, പരിചയം, വയസ് എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം സെക്രട്ടറി, എസ്.എ.ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി, ഗോൾഡൻ ജൂബിലി ബിൾഡിംഗ്, എസ്.എ.ടി ആശുപത്രി, മെഡിക്കൽ കോളേജ് പി.ഒ എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ്. അവസാന തീയതി ജൂൺ 30 വൈകിട്ട് 4.