തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകൾ സംസ്ഥാന തലത്തിലും കൊവിഡ് വ്യാപനം കുറഞ്ഞ തദ്ദേശസ്ഥാപനങ്ങളിലും ഇന്നലെ അർദ്ധരാത്രി മുതൽ നിലവിൽ വന്നു. മാളുകളും തിയേറ്ററുകളും അടഞ്ഞുകിടക്കും. കൊവിഡ് കുറഞ്ഞ തദ്ദേശ സ്ഥാപനങ്ങളിൽ യാത്രയ്ക്കും കടകൾക്കും കൂടുതൽ ഇളവുകൾ. ട്രെയിൾ സർവീസ് തുടങ്ങി.

അനുമതി

 വ്യവസായം, കൃഷി, നിർമ്മാണമേഖലയിലെ തൊഴിലാളികൾക്ക് യാത്രാനുമതി, ഇതുമായി ബന്ധപ്പെട്ട കടകൾ രാവിലെ 7 മുതൽ രാത്രി 7 വരെ

 പലചരക്ക്, പാൽ, മീൻ, പച്ചക്കറി, ബേക്കറി, റേഷൻ കടകൾ, മൃഗങ്ങൾക്കും പക്ഷികൾക്കുമുള്ള തീറ്റ വിൽക്കുന്ന കടകൾ- രാവിലെ 7 മുതൽ രാത്രി 7 വരെ

 കേന്ദ്ര,സംസ്ഥാനങ്ങളിലെ അവശ്യസേവന വിഭാഗങ്ങൾ, ഐ.ടി സ്ഥാപനങ്ങൾ, മൃഗശാലകൾ, നോർക്ക, ലോട്ടറി, ട്രഷറി, തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം

 പൊതുഗതാഗതം. ടാക്സി, ഒാട്ടോറിക്ഷ നിയന്ത്രിതമായ തോതിൽ

 സഹകരണ സ്ഥാപനങ്ങൾ, ഒാൺലൈൻ വില്പന വിതരണ സ്ഥാപനങ്ങൾ

 ഒാട്ടോമൊബൈൽ റിപ്പയർ സ്ഥാപനങ്ങൾ,​ ടോൾ ബൂത്തുകൾ

 മത്സ്യസംസ്കരണ കേന്ദ്രങ്ങൾ,​ റബർ വില്പന സ്ഥാപനങ്ങൾ

 ഇലക്ട്രിക്, പ്ളംബിംഗ് വില്പന, സർവീസ് കേന്ദ്രങ്ങൾ