തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകൾ സംസ്ഥാന തലത്തിലും കൊവിഡ് വ്യാപനം കുറഞ്ഞ തദ്ദേശസ്ഥാപനങ്ങളിലും ഇന്നലെ അർദ്ധരാത്രി മുതൽ നിലവിൽ വന്നു. മാളുകളും തിയേറ്ററുകളും അടഞ്ഞുകിടക്കും. കൊവിഡ് കുറഞ്ഞ തദ്ദേശ സ്ഥാപനങ്ങളിൽ യാത്രയ്ക്കും കടകൾക്കും കൂടുതൽ ഇളവുകൾ. ട്രെയിൾ സർവീസ് തുടങ്ങി.
അനുമതി
വ്യവസായം, കൃഷി, നിർമ്മാണമേഖലയിലെ തൊഴിലാളികൾക്ക് യാത്രാനുമതി, ഇതുമായി ബന്ധപ്പെട്ട കടകൾ രാവിലെ 7 മുതൽ രാത്രി 7 വരെ
പലചരക്ക്, പാൽ, മീൻ, പച്ചക്കറി, ബേക്കറി, റേഷൻ കടകൾ, മൃഗങ്ങൾക്കും പക്ഷികൾക്കുമുള്ള തീറ്റ വിൽക്കുന്ന കടകൾ- രാവിലെ 7 മുതൽ രാത്രി 7 വരെ
കേന്ദ്ര,സംസ്ഥാനങ്ങളിലെ അവശ്യസേവന വിഭാഗങ്ങൾ, ഐ.ടി സ്ഥാപനങ്ങൾ, മൃഗശാലകൾ, നോർക്ക, ലോട്ടറി, ട്രഷറി, തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം
പൊതുഗതാഗതം. ടാക്സി, ഒാട്ടോറിക്ഷ നിയന്ത്രിതമായ തോതിൽ
സഹകരണ സ്ഥാപനങ്ങൾ, ഒാൺലൈൻ വില്പന വിതരണ സ്ഥാപനങ്ങൾ
ഒാട്ടോമൊബൈൽ റിപ്പയർ സ്ഥാപനങ്ങൾ, ടോൾ ബൂത്തുകൾ
മത്സ്യസംസ്കരണ കേന്ദ്രങ്ങൾ, റബർ വില്പന സ്ഥാപനങ്ങൾ
ഇലക്ട്രിക്, പ്ളംബിംഗ് വില്പന, സർവീസ് കേന്ദ്രങ്ങൾ