പാറശാല: എ.ഐ.ടി.യു.സി ദേശീയ പ്രസിഡന്റ്, സി.പി.ഐ ദേശീയ സെക്രട്ടറി, കേരളാ ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ചിത്തരഞ്ജന്റെ 13ാമത് അനുസ്‌മരണ ദിനത്തോടനുബന്ധിച്ച് കേരളാ ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ചെങ്കൽ ഹെൽത്ത് സെന്ററിന് വീൽച്ചെയർ, മാസ്ക് എന്നിവ വിതരണം ചെയ്‌തു. സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി ആനന്ദ് കുമാർ വീൽച്ചെയറും ഇലക്ടിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ജയൻ മാസ്‌കും ചെങ്കൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. ലിജക്ക് കൈമാറി. സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി മഞ്ചുകുമാർ, കേരളാ ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ നെയ്യാറ്റിൻകര ഡിവിഷൻ സെക്രട്ടറി രവികുമാർ, ഡിവിഷൻ കമ്മിറ്റി അംഗങ്ങളായ സുന്ദരരാജ്, ആൽബർട്ട്, ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.