തിരുവനന്തപുരം: അന്തർദ്ദേശിയ ആർക്കൈവ്സ് വാരാഘോഷത്തോടനുബന്ധിച്ചു ചെമ്പഴന്തി ശ്രീനാരായണ കോളേജ് ചരിത്ര വകുപ്പും ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ലിറ്റററി ആൻഡ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് ദേശീയ വെബിനാർ സംഘടിപ്പിച്ചു.
പ്രമുഖ ചരിത്രകാരിയും ഗ്രന്ഥകാരിയുമായ ഉമ മഹേശ്വരി ' മതിലകം രേഖകളെക്കുറിച്ച് ' പ്രഭാഷണം നടത്തുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.എസ്. അനിൽകുമാർ, ചരിത്രവകുപ്പ് മേധാവി ഡോ.എസ്.ആർ. സരിത, വെബിനാർ കോ ഓർഡിനേറ്റർ ഡോ.എ.എസ്. വൈശാഖ് എന്നിവർ സംസാരിച്ചു.