മലയിൻകീഴ്: ഉറിയാക്കോട് സി.എസ്.ഐ ചർച്ചിൽ നടന്ന ഭക്ഷ്യക്കിറ്റ് വിതരണത്തെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ദക്ഷിണ കേരള മഹായിടവകയിലെ യുവജനവിഭാഗം കോ - ഒാർഡിനേറ്റർ സജി എൻ. സ്റ്റുവർട്ടിനും ഡ്രൈവർ നൗഫൽ എന്നിവർക്കും പരിക്കേറ്റ സംഭവത്തിൽ വിളപ്പിൽശാല പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 10 ന് വൈകിട്ടാണ് സംഘർഷമുണ്ടായത്.
പെരുംകുളം പൊന്നെടുത്തകുഴി എസ്.എൽ. ഭവനിൽ ലിജോസൂരി(29), ഉറിയാക്കോട് എസ്.വി. ഭവനിൽ ഷിനുകുമാർ(39), കണ്ണംപള്ളി അരശുമൂട് ജെ.ജി. നിലയത്തിൽ അഭിലാഷ്(41), പെരുകുളം കൊണ്ണിയൂർ അരംശുംമൂട് അഖില്‍ഭവനിൽ അരുൺ(28), പെരുംകുളം കാപ്പിക്കാട് പൊന്നെടുത്തകുഴി വീട്ടിൽ വിപിൻദാസ്(28), വെള്ളനാട് കടുക്കാമൂട് ഇ.ജി. സദനത്തിൽ ജോയി ജോർജ്ജ്(48) എന്നിവരാണ് അറസ്റ്റിലായത്. വിളപ്പിൽശാല എസ്.എച്ച്.ഒ. ജി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.