കരമന: മരം മുറി അഴിമതിക്കെതിരെ നെടുങ്കാട് വാർഡിലെ ബി.ജെ.പി പ്രവർത്തകർ മരം നട്ട് പ്രതിഷേധം രേഖപ്പെടുത്തി. കിള്ളിപ്പാലം ബണ്ട് റോഡ് ജംഗ്ഷനിൽ ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷനും വാർഡ് കൗൺസിലറുമായ കരമന അജിത്ത് മരം നട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അഗം ആർ. പ്രകാശ്,​ ഏരിയാ ജന. സെക്രട്ടറി നെടുംകാട് അജയൻ,​ വൈസ് പ്രസിഡന്റ് ആനത്താനം സതീഷ്,​ സെക്രട്ടറി പള്ളിത്താനം രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.