പാറശാല: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര ഐ.എം.എയും പാറശാല റോട്ടറി ക്ലബ്ബും സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. സരസ്വതി ആശുപത്രി വളപ്പിൽ നടന്ന ക്യാമ്പിൽ കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ നിന്നും പ്രവർത്തകർ എത്തി രക്തം ശേഖരിച്ചു. റോട്ടറി ക്ലബ്ബ് ഭാരവാഹികളായ പി.എൻ. ബാലകൃഷ്ണൻ, അശോക് കുമാർ, ഐ.എം.എ നെയ്യാറ്റിൻകര യൂണിറ്റ് പ്രസിഡന്റ് ഡോ. എസ്.കെ. അജയ്യകുമാർ, ട്രഷറർ ഡോ. ജയകുമാർ എന്നിവർ നേതൃത്വം നൽകി.
caption: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര ഐ.എം.എയും പാറശാല റോട്ടറി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്