lottery

തിരുവനന്തപുരം: ഓണം ബോണസ് അഡ്വാൻസായി ലോട്ടറി വില്പനക്കാരുടെയും ഏജന്റുമാരുടെയും ക്ഷേമനിധി അംഗങ്ങളായ 60,000 പേർക്ക് 3500 രൂപയുടെ കൂപ്പൺ നൽകും. ഇതുപയോഗിച്ച് അവർക്ക് തുല്യമായ തുകയുടെ ടിക്കറ്റ് വാങ്ങി വിൽക്കാം. ക്ഷേമനിധി പെൻഷൻകാർക്ക് 2000 രൂപയുടെ കൂപ്പൺ നൽകും. 4000 ഓളം പെൻഷൻകാർക്ക് ഈ ആനുകൂല്യം ലഭിക്കും.

നറുക്കെടുപ്പ് 25ന് തുടങ്ങും

ലോക്ക് ഡൗൺ മൂലം മാറ്രിവച്ച ലോട്ടറി നറുക്കെടുപ്പുകൾ ഈ മാസം 25 മുതൽ നടത്തും. സ്ത്രീശക്തി എസ്.എസ് 259- 25നും അക്ഷയ എ.കെ -496 29നും കാരുണ്യ പ്ലസ് കെ.എൻ 367 ജൂലായ് രണ്ടിനും നിർമ്മൽ എൻ.ആർ 223 ജൂലായ് 6നും വിൻ വിൻ ‌ഡബ്ല്യൂ 615 ജൂലായ് 9നും സ്ത്രീശക്തി എസ്.എസ് 260 ജൂലായ് 13നും അക്ഷയ എ.കെ. 497 ജൂലായ് 16നും നടത്തും.