കോവളം: സ്മാർട്ട് ഫോൺ ഇല്ലാതെ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് ഫോൺ നൽകുന്നതിന് ഡി.വൈ.എഫ്.ഐ നന്നംകുഴി യൂണിറ്റാരംഭിച്ച സഹപാഠി പദ്ധതിയുടെ ഭാഗമായി കോട്ടുകാൽക്കോണം എം.സി.എച്ച്.എസ്.എസ് സ്‌കൂളിൽ നടന്ന ചടങ്ങിൽ ആദ്യ ഫോൺ ആറാം ക്ലാസ് വിദ്യാർത്ഥിനി അഞ്ജനയ്ക്ക് സി.പി.എം കോവളം ഏരിയ കമ്മിറ്റി സെക്രട്ടറി പി.എസ്. ഹരികുമാർ കൈമാറി. വാർഡ് മെമ്പറും പി.ടി.എ പ്രസിഡന്റുമായ കോട്ടുകാൽകോണം സുനിൽ, എച്ച്.എം കല, ടീച്ചർമാരായ ദീപ, രഞ്ജിനി, രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു.