sharathlal

പാറശാല: ദേശീയ പാതയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കുറുങ്കൂട്ടി കുഴിഞ്ഞാൻവിള ശരത് ഭവനിൽ സെൽവകുമാർ-ഗീത ദമ്പതികളുടെ മകൻ ശരത് ലാലാണ് (28) മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30ന് ദേശീയ പാതയിൽ ഉദിയൻകുളങ്ങര പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. രാത്രിയിൽ പാറശാലയിൽ നിന്നു തിരുവനന്തപുരത്തേക്ക് പോകവേ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ഓടയിലേക്ക് മറിയുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി: ശില്പ.