കിളിമാനൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ഗുരുസ്പർശം പദ്ധതിയുടെ ഭാഗമായി മടവൂർ പ്രൈമറി ഹെൽത്ത് സെന്ററിന് കൊവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് രവീന്ദ്രൻ ഉണ്ണിത്താൻ മെഡിക്കൽ ഓഫീസർ ഡോ. ജിതീഷ് തങ്കപ്പന് പ്രതിരോധ സാമഗ്രികൾ കൈമാറിയ ചടങ്ങിൽ ബ്ലോക്ക് മെമ്പർ അഫ്സൽ, ജനപ്രതിനിധികളായ ഹസീന, സുജിന സിമി, എ.നവാസ്, ഹെൽത്ത് ഇൻസ്പെക്ടർ രാജു, കെ.പി.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി സബീർഎസ്, അനൂപ്.എം.ജെ, സാജൻ.പി.എ, നഹാസ് എന്നിവർ പങ്കെടുത്തു.