കഴക്കൂട്ടം : കളിച്ചുകൊണ്ടിക്കെ കടലിൽ കാണാതായ 5 വയസുള്ള കുട്ടിയുടെ മൃതദേഹം കഠിനംകുളം വെട്ടുതുറ കടൽക്കരയിൽ അടിഞ്ഞു. അഞ്ചുതെങ്ങ് ഒന്നാംപാലം കൂട്ടിൽവീട്ടിൽ മുഹമ്മദ് ഷഹബാസിന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ 7.30 ഓടെ വെട്ടുതുറ തീരത്ത് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 3-30 ഓടെ വീടിന് സമീപത്തെ കടൽപ്പുറത്ത് കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കേയാണ് കാണാതായത്. തുടർന്ന് അഞ്ചുതെങ്ങ് പൊലീസും കോസ്റ്റൽ പൊലീസും ഫയർ ഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിലേക്കു മാറ്റി.