മലയിൻകീഴ്: സോഷ്യലിസ്റ്റ് നേതാവും ലോക് താന്ത്രിക് ജനതാദൾ മലയിൻകീഴ് പഞ്ചായത്ത് കമ്മിറ്റി അംഗവുമായ ബി.സുരേഷ്‌കുമാർ അനുസ്മരണ യോഗം ജില്ലാ പ്രസിഡന്റ് എൻ.എം. നായർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.നീലകണ്ഠൻനായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൽ.ജെ.ഡി മണ്ഡലം പ്രസിഡന്റ് അഡ്വ.എൻ.ബി. പദ്മകുമാർ,സംസ്ഥാന കൗൺസിൽ അംഗം മേപ്പൂക്കട മധു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഒ.ജി.ബിന്ദു, അജിതകുമാരി,മേപ്പൂക്കട വിജയൻ , മച്ചേൽ ഹരികുമാർ,കുന്നം പാറ ജയൻ,മണപ്പുറം ഹരികുമാർ, ശ്രീജിത്ത് ശങ്കർ, വിളവൂർക്കൽ രതീഷ്കുമാർ, എം.എൻ. രാജേഷ്കുമാർ എന്നിവർ സംസാരിച്ചു.