പാലോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലോട് മേഖലാ സമ്മേളനം ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. കവിതയെ ആദരിച്ചു. ' കൊവിഡും കൊവിഡാനന്തരവും, ശാസ്ത്രവും ശാസ്ത്ര ബോധവും, പുതിയ കാലം, പുതിയ പരിഷത്ത് തുടങ്ങിയ വിഷയങ്ങളിൽ ഡോ. അഖിലാ നായർ, ഡോ. ബാലചന്ദ്രൻ, ആനകുളം സന്തോഷ്, ബി. രമേഷ്, ജയകുമാർ, കെ.കെ. കൃഷ്ണകുമാർ തുടങ്ങിയവർ ചർച്ച നയിച്ചു. മേഖലാ പ്രസിഡന്റായി സലിം പള്ളിവിള, വൈസ് പ്രസിഡന്റുമാരായി ഷിബു ശ്രീധർ, സിന്ധുകുമാരി, സെക്രട്ടറിയായി മുഹമ്മദ് ഫൈസൽ, ജോയിന്റ് സെക്രട്ടറിമാരായി അരവിന്ദ്, അഭിജിത്ത് ശേഖർ, ട്രഷററായി രഞ്ജിത് തമ്പി എന്നിവരെ തിരഞ്ഞെടുത്തു.