mobile-phone-kaimarunnu

കല്ലമ്പലം: മന്ത്രി വീണ ജോർജിന്റെ ഇടപെടലിൽ നാവായിക്കുളം വൈരമല സ്വദേശിയായ വിദ്യാർത്ഥിക്ക് ഫോൺ ലഭിച്ചു. മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കമന്റായി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഫോൺ ലഭിച്ചത്.

തനിക്ക് ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തതിനാൽ പഠിക്കാൻ കഴിയുന്നില്ലെന്നും പഠന സൗകര്യമൊരുക്കുന്നതിനായി വേണ്ട നടപടികൾ എന്തെങ്കിലും ഉണ്ടാകണമെന്നുമാണ് കുട്ടി മന്ത്രിയോട് അഭ്യർഥിച്ചത്. ഈ പോസ്റ്റ്‌ ശ്രദ്ധയിൽപ്പെട്ട മന്ത്രി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി വഴി കുടവൂർ മേഖലാ കമ്മിറ്റിയെ അറിയിക്കുകയും തുടർന്ന് കുടവൂർ മേഖല കമ്മിറ്റിയുടെ ഇടപെടലിൽ പ്രവാസിയും ഇടതുപക്ഷ സഹയാത്രികനുമായ നിഷാദ് മട്ടുപ്പാവിലും, കിളിമാനൂർ കൊപ്പം സ്വദേശി അഖിൽശാന്തും നൽകിയ ധനസഹായം ഉപയോഗിച്ച് കുട്ടിക്ക് മൊബൈൽ വാങ്ങി നൽകി. വി. ജോയി എം.എൽ.എ കുട്ടിക്ക് ഫോൺ കൈമാറിയത്. മന്ത്രി വീണ ജോർജ് നേരിട്ട് വിളിച്ച് നന്ദി അറിയിക്കുകയുമുണ്ടായി.