വിതുര: വയനാട് മുട്ടിൽ മരം മുറിച്ചുകടത്തിയ യഥാർത്ഥ സംഘത്തെ അറസ്റ്റുചെയ്യണണെന്നും നിരപരാധികളായ ആദിവാസികളെ കള്ളക്കേസിൽ കുടുക്കരുതെന്നും ആവശ്യപ്പെട്ട് ആദിവാസി കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുര ഫോറസ്റ്റ് ഒാഫീസ് പടിക്കൽ ധർണ നടത്തി. കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് ജി.ഡി. ഷിബുരാജ് ഉദ്ഘാടനം ചെയ്‌തു.

ആദിവാസി കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് ഒരുപറ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് പൊൻപാറ സതീശൻ, ജില്ലാസെക്രട്ടറി ജി.പി. പ്രേം ഗോപകുമാർ, വിതുര മണ്ഡലം ഭാരവാഹികളായ മുല്ലമൂട് മുരളി, മണിതൂക്കി മല്ലൻ എന്നിവർ പങ്കെടുത്തു.