വക്കം: വിശക്കുന്നവന് ഭക്ഷണം ഉറപ്പാക്കാത്ത വക്കം ഗ്രാമപഞ്ചായത്ത് ഭരണസമിതിയ്ക്കെതിരെ സി.പി.എം പ്രതിഷേധം തുടരുന്നു. 4-ാം ദിവസത്തെ ഭക്ഷണം നൽകിയത് വക്കം നളന്ദ റസിഡന്റ്സ് അസോസിയേഷനാണ്. ഭക്ഷണ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം നിർവഹിച്ചു. അസോസിയേഷൻ 200 ലധികം ഭക്ഷണപ്പൊതികളാണ് വിതരണത്തിനായി നൽകിയത്.
അസോസിയേഷൻ പ്രസിഡന്റ് സി. ശശി, സെക്രട്ടറി എൻ. ശ്രീകുമാർ, ട്രഷറർ ചന്ദ്രമോഹൻ, പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ. പ്രഭകുമാർ, കെ. അനിരുദ്ധൻ, എസ്. പ്രകാശ്, ആർ.
സോമനാഥൻ, എം. വിജയകുമാർ, ബി. നൗഷാദ്, വി. വീരബാഹു,ജെ. സലിം, എ.ആർ. റസൽ, എം.എസ്. കിഷോർ, എസ്. സജീവ്, ന്യൂട്ടൺ അക്ബർ, എം. അക്ബർഷ, ദിലീപ്, സുരേഷ് ചന്ദ്രബാബു, ജ്യോതി സാർ, ജോസ് ഗ്രാമപഞ്ചായത്തംഗം ജയ, എം. മാജിത, വീണ വിശ്വനാഥൻ, ബി. നിഷാൻ, എ. അൻവർ, അനസ് കായൽവാരം തുടങ്ങിയവർ പങ്കെടുത്തു.