വെഞ്ഞാറമൂട്: ഓൺലൈൻ ക്ലാസുകൾക്കായി വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 20 വിദ്യാർത്ഥികൾക്ക് സ്‌മാർട്ട് ഫോണുകൾ വാങ്ങി നൽകി പൂർവ വിദ്യാർത്ഥിയും ക്യൂ ബ്രസ്റ്റ് ഐ.ടി കമ്പനി സി.ഇ.ഒയുമായ അൻസർ ഷിഹാബുദ്ദീൻ മാതൃകയായി. സ്‌മാർട്ട് ഫോണുകൾ ഡി.കെ. മുരളി എം.എൽ.എ, ഹെഡ്മാസ്റ്റർ മുഹമ്മദ് അഷറഫിന് കൈമാറി. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ബാബുരാജ്, എസ്.എം.സി ചെയർമാൻ പി. വാമദേവൻപിള്ള, പ്രിൻസിപ്പൽ ബീന, ജില്ലാ പഞ്ചായത്തംഗം ഷീലാകുമാരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അരുണ. സി. ബാലൻ, അസീന, വാർഡ് മെമ്പർ അസി സോമൻ, ക്യൂ ബ്രസ്റ്റ് പ്രതിനിധികളായ അരുൺ, മിഥുൻ എന്നിവർ പങ്കെടുത്തു.