ബാലരാമപുരം: സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ബാലരാമപുരം പഞ്ചായത്തിലെ വ്യാപാരികൾക്കായി ആന്റിജൻ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു. സോണപ്ലാസയിൽ സംഘടിപ്പിച്ച ക്യാമ്പിന് കുടുംബാരോഗ്യ കേന്ദ്രം ചീഫ് മെഡിക്കൽ ആഫീസർ ഡോ. ബിജു മേൽനോട്ടം വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശശികുമാർ, സുരേഷ്‌കുമാർ, രാഖി, നഴ്‌സുമാരായ മിനി, ശ്യാം, ആശാപ്രവർത്തക ഗേലി എന്നിവരടങ്ങിയ സംഘം പരിശോധനകൾക്ക് നേതൃത്വം നൽകി. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം. ബാബുജാൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ഷാമിലാ ബീവി, വ്യാപാരി വ്യവസായി ഏരിയാ സെക്രട്ടറി എസ്.കെ സുരേഷ്ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.