kk

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ർ.​സി.​സി​യി​ൽ​ ​ത​ക​രാ​റി​ലാ​യി​ട്ടും തുറന്നി​ട്ടിരുന്ന​ ​ലി​ഫ്റ്റി​ൽ കയറി​യതി​നെ ത്തുടർന്ന് ​ ​മൂ​ന്നാം​ ​നി​ല​യി​ൽ​ ​നി​ന്ന് ​താ​ഴേ​ക്ക് ​വീ​ണ് ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​ ​നി​ർദ്ധനയു​വ​തി​ ​ഒ​രു​ ​മാ​സ​ത്തി​നു​ശേ​ഷം​ ​മ​ര​ണ​ത്തി​ന് ​കീ​ഴ​ട​ങ്ങി. പ​ത്ത​നാ​പു​രം​ ​കു​ണ്ട​യം​ ​ച​രു​വി​ള​ ​വീ​ട്ടി​ൽ​ ​പ​രേ​ത​നാ​യ​ ​നാ​സ​റി​ന്റെ​യും​ ​ന​സീ​മ​യു​ടെ​യും​ ​മ​ക​ളും​ ​ചെ​ങ്കോ​ട്ട​ ​വ​ട​ക​ര​ ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​ഇ​സ്മ​യി​ലി​ന്റെ​ ​ഭാ​ര്യ​യു​മാ​യ​ ​ന​ജീ​റ​യാ​ണ് ​(22​)​ ​ബു​ധ​നാ​ഴ്ച​ ​രാ​ത്രി​ ​മ​രി​ച്ച​ത്.
ജീ​വ​ന​ക്കാ​ർ​ക്ക് ​എ​തി​രെ​ ​ബ​ന്ധു​ക്ക​ൾ​ ​ക​മ്മി​ഷ​ണ​ർ​ക്ക് ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.
ശ​സ്ത്ര​ക്രി​യ​ ​ക​ഴി​ഞ്ഞു​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ ​അ​മ്മ​യെ​ ​പ​രി​ച​രി​ക്കാ​ൻ​ ​വ​ന്ന​താ​ണ്.​ ​ത​ല​ച്ചോ​റി​നും​ ​തു​ട​യെ​ല്ലി​നും​ ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ​തി​നാ​ൽ​ ​ഒ​രു​ ​മാ​സ​മാ​യി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലെ​ ​ന്യൂ​റോ​ ​ഐ.​സി​യു​വി​ൽ​ ​ആ​യി​രു​ന്നു.​ ​കൊ​വി​ഡും​ ​സ്ഥി​രീ​ക​രി​ച്ചു.​ ​ആ​റു​ ​ദി​വ​സം​ ​മു​മ്പ് ​ന​ട​ത്തി​യ​ ​ആ​ന്റി​ജ​ൻ​ ​ടെ​സ്റ്റി​ൽ​ ​നെ​ഗ​റ്റീ​വ് ​ആ​യി​രു​ന്നെ​ങ്കി​ലും​ ​പി​ന്നീ​ട് ​ന​ട​ത്തി​യ​ ​ട്രൂ​ ​നാ​റ്റ് ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​പോ​സി​റ്റീ​വാ​യ​ത്. മേ​യ് 15​ന് ​പു​ല​ർ​ച്ചെ​ ​അ​ഞ്ചു​മ​ണി​യോ​ടെ​ ​ആ​യി​രു​ന്നു​ ​അ​ത്യാ​ഹി​തം.​ ​യാ​തൊ​രു​ ​അ​പാ​യ​സൂ​ച​ന​യും​ ​ഇ​ല്ലാ​തെ​ ​തു​റ​ന്നു​കി​ട​ന്ന​ ​ക​വാ​ട​ത്തി​ലൂ​ടെ​ ​ലി​ഫ്റ്റി​ലേ​ക്ക് ​കാ​ലെ​ടു​ത്തു​വ​ച്ച​ ​ഉ​ട​ൻ​ ​താ​ഴേ​ക്ക് ​പ​തി​ക്കു​ക​യാ​യി​രു​ന്നു.​ ​ച​ലി​ക്കാ​നാ​വാ​തെ​ ​ര​ണ്ട് ​മ​ണി​ക്കൂ​റോ​ളം​ ​കു​ടു​ങ്ങി​ക്കി​ട​ന്നു.​ ​ന​ജീ​റ​യെ​ ​കാ​ണാ​താ​യ​തോ​ടെ​ ​ന​ഴ്സ് ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​ബ​ന്ധു​വി​നെ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​തെ​ര​ച്ചി​ലി​ലാ​ണ് സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഉ​ട​ൻ​ ​മെ​ഡി.​കോ​ളേ​ജി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.
തു​ട​യെ​ല്ലി​ലെ​ ​ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം​ 22​ന് ​പു​ന​ലൂ​ർ​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റാ​ൻ​ ​ആ​ലോ​ചി​ച്ചെ​ങ്കി​ലും​ ​ബോ​ധം​ ​ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ​ ​വീ​ണ്ടും​ ​ന്യൂ​റോ​ ​ഐ.​സി.​യു​വി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.
പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ​ശേ​ഷം​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​വി​ട്ടു​കൊ​ടു​ത്ത​ ​മൃ​ത​ദേ​ഹം​ ​ പ​ത്ത​നാ​പു​രം​ ​മ​ഞ്ച​ള്ളൂ​ർ​ ​ജു​മാ​ ​മ​സ്ജി​ദി​ൽ​ ​ക​ബ​റ​ട​ക്കി.​ ​ഭർത്താവ് നി​ത്യരോഗി​യാണ്. ഒ​ന്നേ​കാ​ൽ​ ​വ​യ​സു​കാ​രി​ ​അ​സ്ന​ ​ഫാ​ത്തി​മ​ ​(​കാ​ത്തു​)​ ​ഏ​ക​ ​മ​ക​ൾ.
മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​നും​ ​വ​നി​താ​ ​ക​മ്മി​ഷ​നും​ ​റി​പ്പോ​ർ​ട്ട് ​തേ​ടി.​ ​കൃ​ത്യ​മാ​യ​ ​ചി​കി​ത്സ​ ​ല​ഭി​ച്ചി​ല്ലെ​ന്ന് ​ബ​ന്ധു​ക്ക​ൾ​ ​ആ​രോ​പി​ച്ചു.

നഷ്ടപരിഹാരം നൽകും

മരിച്ച യുവതിയുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ നടപടിയെടുത്തതായി മെഡിക്കൽ കോളേജ് സന്ദർശിച്ച മന്ത്രി പറഞ്ഞു.