തിരുവനന്തപുരം: സമൂഹത്തിൽ അവശതയനുഭവിക്കുന്നവരുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമിട്ട് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രഹ്മാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ തിരുവനന്തപുരത്തും ആരംഭിച്ചു. പട്ടത്ത് പ്രവർത്തനമാരംഭിച്ച റീജിയണൽ ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പി.എം. തങ്കമണിയാണ് ട്രസ്റ്റ് ചെയർപേഴ്സൺ.