തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ 'നവകേരള സൃഷ്ടിയും സിവിൽ സർവീസും' എന്ന വിഷയത്തിൽ 21ന് ഉച്ചയ്ക്ക് 12ന് വെബിനാർ സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് തുടങ്ങിയവർ പങ്കെടുക്കും.