തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ തൊഴിലാളികൾക്ക് കൊവിഡ് പശ്ചാത്തലത്തിൽ ക്ഷേമനിധി ബോ‌ർഡിൽ നിന്ന് ആനുകൂല്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ തൊഴിലാളി ഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ക്ഷേമനിധി ഓഫീസുകൾക്കുമുന്നിൽ ഇന്ന് സമരം നടത്തുമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന സമരം രാവിലെ 11ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്യും.