വർക്കല: വർക്കല ജനർദനപുരം സ്വദേശിയായ കൊവിഡ് രോഗിയുടെ മൃതദേഹം ഡി.വൈ.എഫ് .ഐ.വർക്കല സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്‌കരിച്ചു. ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വർക്കല സ്വദേശിയായ ആളുടെ മൃതദേഹമാണ് കിളിമാനൂർ സമത്വതീരം വൈദ്യുത ശ്മശാനത്തിൽ സംസ്കരിച്ചത്. ഡി.വൈ.എഫ്.ഐ വർക്കല സൗത്ത് മേഖലാ സെക്രട്ടറി ഷാഫി, മേഖലാ പ്രസിഡന്റ് അനസ്, മേഖലാ കമ്മിറ്റി അംഗങ്ങളായ സനീഷ്, മനീഷ്, ശ്രീഹരി, നന്ദു എന്നിവർ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി.