പൂവാർ: പൊതുജനങ്ങളെയും ജീവനക്കാരെയും നിയമ പരിരക്ഷ നൽകി സഹായിക്കുന്നതിലേക്ക് സംസ്ഥാന തലത്തിൽ കേരള സേവനാവകാശ സംരക്ഷണ സമിതി രൂപീകരിച്ചു. പൊതുജനങ്ങൾക്ക് സൗജന്യ സഹായമാണ് സംഘടന ഉറപ്പ് വരുത്തുന്നത്. സമിതിയുടെ സംസ്ഥാന ചെയർമാനായി അഡ്വ. തോമസ് ബാബു മലപ്പുറം, വർക്കിംഗ് ചെയർമാൻ ചുനക്കര ഹനീഫ ആലപ്പുഴ, ജനറൽ സെക്രട്ടറി അലക്സ് സാം ക്രിസ്മസ് തിരുവനന്തപുരം, ജോയിന്റ് സെക്രട്ടറി കരുംകുളംം മുരുകൻ, ട്രഷറർ ആർ.പി. വിജയകുമാർ എന്നിവരെയും, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായി ഡോ. റോയി ബി.ജോൺ, അഡ്വ. ശാരംഗധരൻ, അഡ്വ. ഹരി എസ്.നായർ, തിരുപുറം ജനാർദ്ദനൻ തമ്പി ,പൊറ്റയിൽക്കട സന്തോഷ് എന്നിവരെയും തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായി കുളത്തൂർ മോഹനചന്ദ്രൻ, കഴക്കൂട്ടം ബിനോയ്, എസ്.ഐ അജികുമാർ, ഷിജു ജോർജ്ജ്, ജയദാസ്, ശാംബശിവൻ, ജസ്റ്റസ് എന്നിവരെയും തിരഞ്ഞെടുത്തു.