k-rajan

തിരുവനന്തപുരം:ഭൂപതിവ് ചട്ട പ്രകാരം പട്ടയം ലഭിച്ച ഭൂമിയിലെ മരങ്ങൾ മുറിക്കാൻ ഒക്ടോബറിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ അപാകതയില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കി.

വനഭൂമിയിലെ മരം മുറിച്ചിട്ടില്ല. സർക്കാർ ഉടമസ്ഥതയിലുള്ള മരങ്ങൾ മുറിച്ചെങ്കിൽ അത് ഉത്തരവിന്റെ ഭാഗമല്ല, തെറ്റായ നടപടിയാണ്. വയനാട്ടിൽ മാത്രമാണ് അങ്ങനെ സംഭവിച്ചത്. വീഴ്ച ബോദ്ധ്യമായതിനാൽ അവിടത്തെ വില്ലേജ് ഓഫീസറെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്തതാണ് തെറ്റായ നടപടി. അതിന് ആരെങ്കിലും കൂട്ടുനിന്നെങ്കിൽ കർശന നടപടിയെടുക്കും. ആരെയും സംരക്ഷിക്കില്ല. പൊതു അന്വേഷണമാണ് നടക്കുന്നതെന്നും സർക്കാരിന്റ കൈകൾ ശുദ്ധമായതിനാൽ ഭയപ്പെടാനില്ലെന്നും കേസരി ട്രസ്റ്റിന്റെ മുഖാമുഖത്തിൽ മന്ത്രി പറഞ്ഞു.

റീസർവേ പൂർത്തിയാക്കും

അഞ്ചുവർഷത്തിനകം ഡിജിറ്റലായി റീസർവേ പൂർത്തിയാക്കും. 54 വർഷം കൊണ്ട് 54 ശതമാനം മാത്രമാണ് റീസർവേ ചെയ്തത്. ഭൂമി രജിസ്‌ട്രേഷൻ,പോക്കുവരവ്, ഇ -മാപ്പിംഗ് തുടങ്ങി എല്ലാ വിവരങ്ങളും ലഭിക്കാൻ ഏകജാലക സംവിധാനമുണ്ടാക്കും. റവന്യൂരേഖകൾ സൂക്ഷിക്കാൻ ഡിജിറ്റൽ ലോക്കറും പരിഗണനയിലുണ്ട്. വില്ലേജ് ഓഫീസുകളെ ഫ്രണ്ട് ഓഫീസ് സഹിതം ജനസൗഹൃദ കേന്ദ്രങ്ങളാക്കും. അഴിമതിരഹിത സിവിൽ സർവീസ് സൃഷ്ടിക്കും. എല്ലാ ബുധനാഴ്ചയും അവലോകനയോഗങ്ങളും എല്ലാ മാസവും കളക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാർ എന്നിവരുടെ യോഗങ്ങളും നടത്തും. രണ്ടു മാസത്തിലൊരിക്കൽ തഹസിൽദാർ,വില്ലേജ് ഓഫീസർമാർ എന്നിവരുടെ സംയുക്ത യോഗങ്ങളും നടത്തുമെന്ന് മന്ത്രി പറഞ്ഞു.

 കൈയേറ്ര ഭൂമി തിരിച്ചുപിടിക്കും

പലരും കൈയേറിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കും. അതിന്റെ നിയമക്കുരുക്കുകളഴിക്കും. എല്ലാവർക്കും ഭൂമി, വീട് എന്ന ലക്ഷ്യത്തിനായി അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകും. കഴിഞ്ഞ സർക്കാർ 1,53,000 പേർക്കാണ് പട്ടയം നൽകിയത്.

ഉ​ത്ത​ര​വി​ൽ​ ​പി​ഴ​വു​ണ്ടെ​ന്ന് ​ക​ത്ത​യ​ച്ചി​ട്ടി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​മ​രം​മു​റി​ക്ക​ൽ​ ​ഉ​ത്ത​ര​വി​ൽ​ ​പി​ഴ​വു​ണ്ടെ​ന്ന് ​റ​വ​ന്യു​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​എ.​ ​ജ​യ​തി​ല​ക് ​ലാ​ൻ​ഡ് ​റ​വ​ന്യു​ ​ക​മ്മി​ഷ​ണ​ർ​ ​കെ.​ ​ബി​ജു​വി​ന​യ​ച്ച​ ​അ​ർ​ദ്ധ​ ​ഔ​ദ്യോ​ഗി​ക​ ​ക​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി​യെ​ന്ന​ ​പ്ര​ചാ​ര​ണം​ ​റ​വ​ന്യു​ ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ൻ​ ​നി​ഷേ​ധി​ച്ചു.​ 2020​ ​ഒ​ക്ടോ​ബ​ർ​ 24​ ​ൽ​ ​ഇ​റ​ങ്ങി​യ​ ​ഉ​ത്ത​ര​വി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​പി​ഴ​വു​ള്ള​താ​യി​ ​സൂ​ചി​പ്പി​ക്കു​ന്ന​ ​ക​ത്ത് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ആ​ർ​ക്കും​ ​അ​യ​ച്ചി​ട്ടി​ല്ല.​ ​ഉ​ത്ത​ര​വെ​ന്ന​തും​ ​പ​രി​പ​ത്രം​ ​എ​ന്ന​ ​സ​ർ​ക്കു​ല​റും​ ​വ്യ​ത്യ​സ്ത​മാ​ണ്.​ ​ഉ​ത്ത​ര​വി​ൽ​ ​പി​ഴ​വ് ​പ​റ്റി​ ​എ​ന്ന​ ​വി​ധ​ത്തി​ൽ​ ​ആ​രും​ ​ഒ​രു​ ​ഘ​ട്ട​ത്തി​ലും​ ​പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും​ ​മ​ന്ത്രി​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞു.
മ​രം​ ​മു​റി​ക്ക​ൽ​ ​ഉ​ത്ത​ര​വ് ​ന​ൽ​ക​ണ​മെ​ങ്കി​ൽ​ ​നി​യ​മ​വ​കു​പ്പി​ന്റെ​ ​അം​ഗീ​കാ​രം​ ​തേ​ട​ണ​മെ​ന്ന് ​മു​ൻ​ ​മ​ന്ത്രി​ ​ഇ.​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​പ​ല​ത​വ​ണ​ ​യോ​ഗ​ങ്ങ​ളി​ൽ​ ​പ​റ​ഞ്ഞു​വെ​ന്ന​തും​ ​മ​ന്ത്രി​ ​നി​ഷേ​ധി​ച്ചു.​ ​മു​ട്ടി​ൽ​ ​കേ​സി​ൽ​ ​വ​സ്തു​വി​ന്റെ​ ​നി​ജ​സ്ഥി​തി​ ​ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​വ​നം​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​മൂ​ന്നു​ ​ത​വ​ണ​ ​ന​ൽ​കി​യ​ ​ക​ത്തി​ൽ​ ​ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തെ​ന്തെ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​മു​ട്ടി​ലി​ൽ​ ​മാ​ത്ര​മാ​ണ് ​അ​ത് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തെ​ന്നും​ ​അ​തു​കൊ​ണ്ടാ​ണ് ​വി​ല്ലേ​ജ് ​ഓ​ഫീ​സ​റെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്ത​തെ​ന്നും​ ​പ​റ​ഞ്ഞു.

​ ​ഭൂ​മി​ ​ത​രം​ ​മാ​റ്റം​ ​ഉ​ട​ൻ​ ​ന​ട​പ​ടി
ഭൂ​മി​ ​ത​രം​മാ​റ്റ​ൽ​ ​സം​ബ​ന്ധി​ച്ച​ ​ന​ട​പ​ടി​ക​ളി​ൽ​ ​വ്യ​ക്ത​ത​ ​വ​രു​ത്തി​ ​ഉ​ട​ൻ​ ​ഉ​ത്ത​ര​വ് ​പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ 25​ ​സെ​ന്റി​ൽ​ ​താ​ഴെ​യു​ള്ള​ ​ഭൂ​മി​ ​ത​രം​മാ​റ്റു​ന്ന​തി​ന് ​ഫീ​സ് ​ഒ​ഴി​വാ​ക്കി​ ​സ​ർ​ക്കാ​ർ​ ​നേ​ര​ത്തെ​ ​ഉ​ത്ത​ര​വ് ​പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​ഇ​തി​ൽ​ ​ഒ​ട്ടേ​റെ​ ​അ​വ്യ​ക്ത​ത​ക​ളും​ ​സം​ശ​യ​ങ്ങ​ളും​ ​ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ​ ​തീ​രു​മാ​നം​ ​കൈ​ക്കൊ​ള്ളേ​ണ്ട​ ​ആ​ർ.​ഡി.​ഒ​മാ​ർ​ ​ഫ​യ​ലി​ൽ​ ​തീ​ർ​പ്പ് ​ക​ൽ​പി​ക്കാ​ൻ​ ​വി​സ​മ്മ​തം​ ​പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.​ ​വ്യ​ക്ത​മാ​യൊ​രു​ ​ന​ട​പ​ടി​ക്ര​മം​ ​ഇ​തി​നാ​യി​ ​കൊ​ണ്ടു​വ​രും.​ ​ത​രം​ ​മാ​റ്റ​ലു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സു​ക​ളെ​ല്ലാം​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​പൂ​ർ​ത്തീ​ക​രി​ക്കും.​ ​ത​രം​മാ​റ്റ​ൽ​ ​ഓ​ൺ​ലൈ​നാ​ക്കും.​ ​ത​ണ്ട​പ്പേ​രും​ ​ബി.​ടി.​ആ​റും​ ​പൂ​ർ​ണ​മാ​യും​ ​ഡി​ജി​റ്റൈ​സ് ​ചെ​യ്യു​ന്ന​ ​ന​ട​പ​ടി​ക​ൾ​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
സ്വ​കാ​ര്യ​ ​ക​മ്പ​നി​ക​ൾ​ ​അ​ന​ധി​കൃ​ത​മാ​യി​ ​കൈ​വ​ശം​ ​വ​ച്ച​ ​തോ​ട്ട​ഭൂ​മി​ ​ഏ​റ്റെ​ടു​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ച്‌​ ​ഒ​ട്ടേ​റെ​ ​നി​യ​മ​ക്കു​രു​ക്കു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​പ​ല​തും​ ​കോ​ട​തി​ക​ളു​ടെ​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.​ ​വ​നം,​ ​റ​വ​ന്യു,​തോ​ട്ടം​ ​ഭൂ​മി​ക​ളി​ലെ​ ​അ​തി​ർ​ത്തി​ ​നി​ർ​ണ​യി​ക്ക​ലി​ലും​ ​പ്ര​ശ്ന​ങ്ങ​ൾ​ ​നി​ല​നി​ൽ​ക്കു​ന്നു.​ ​അ​ത് ​സ​മ​യ​ ​ബ​ന്ധി​ത​മാ​യി​ ​പ​രി​ഹ​രി​ക്കും.