മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് നിർമ്മല ചന്ദ്രന്റെയും മാറാടി എയ്ഞ്ചൽ വോയ്സ് ജംഗ്ഷൻ മാടവന പള്ളിപ്പുറത്ത് വീട്ടിൽ ചന്ദ്രന്റെയും മകൻ രൂപേഷ് ചന്ദ്രൻ (42) മസ്കറ്റിൽ നിര്യാതനായി. മസ്കറ്റിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സംസ്കാരം ഇന്ന് 12.30ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: മാറാടി മുറിത്തോട്ടം കുടുംബാംഗം ശ്രീജ. മക്കൾ: നീരജ് രൂപേഷ് , നക്ഷത്ര രൂപേഷ് (ഇരുവരും വിദ്യാർത്ഥികൾ).