തിരുവനന്തപുരം: അയിഷ സുൽത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള സഹൃദയവേദി തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിന് മുന്നിൽ ഐക്യദാർഢ്യസംഗമം നടത്തി. വേദി പ്രസിഡന്റ് ചാന്നാങ്കര എം.പി. കുഞ്ഞ് അദ്ധ്യക്ഷ്യത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മുൻ മന്ത്രി എം. വിജയകുമാർ,​ പന്ന്യൻ രവീന്ദ്രൻ, പി. ഉബൈദുള്ള എം.എൽ.എ, കെ.എസ്. ശബരീനാഥൻ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കണിയാപുരം ഹലിം, അഡ്വ. പച്ചല്ലൂർ നുജുമുദീൻ, പോത്തൻകോട് റാഫി, നസീം ഹരിപ്പാട്, വിക്ടർ ഫെർണാണ്ടസ്, എ.പി. മിസ്വർ എന്നിവർ സംസാരിച്ചു. മൻസൂർ ഖസാലി, ചേരമാൻത്തുരുത്ത് ഷാഹുൽ, സജീബ് പുതുക്കുറിച്ചി, മുസ്തഫ, അബ്ദുള്ള നൗഷാദ്,​ വഴിമുക്ക് ജവാദ്, കല്ലാട്ട്മുക്ക് നൗഷാദ് എന്നിവർ പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകി.